+91 77366 76663  +91 77366 76664    info@expertedutech.com

ഹൈസ്കൂൾവിഭാഗം ഇനിയില്ല, എട്ടുമുതൽ 12 വരെ സെക്കൻഡറിക്ക് കീഴിൽ; കരടുചട്ടം തയ്യാറാക്കി സർക്കാർ

Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
  • User AvatarBlis Branding Solutions
  • 22 Jan, 2024
  • 0 Comments
  • 2 Secs Read

ഹൈസ്കൂൾവിഭാഗം ഇനിയില്ല, എട്ടുമുതൽ 12 വരെ സെക്കൻഡറിക്ക് കീഴിൽ; കരടുചട്ടം തയ്യാറാക്കി സർക്കാർ

തിരുവനന്തപുരം: സ്‌കൂൾഅധ്യാപക തസ്‌തികയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥഘടനയും

അടിമുടി പരിഷ്കരിക്കാൻ സർക്കാർ പ്രത്യേക കരടുചട്ടം തയ്യാറാക്കി. ഖാദർകമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള പരിഷ്‌കാരത്തിൽ ‘ഹൈസ്‌കൂൾവിഭാഗം’ ഇനി ഉണ്ടാവില്ല. ഹൈസ്കൂൾ- ഹയർസെക്കൻഡറി സ്‌കൂളുകൾ ലയിപ്പിച്ച് ‘സെക്കൻഡറി’ എന്നാക്കി. എട്ടുമുതൽ 12 വരെയുള്ള ക്ലാസുകൾ സെക്കൻഡറിക്കു കീഴിലാവും. ഏഴുവരെയുള്ള പ്രൈമറിസ്‌കൂളുകളുടെ അക്കാദമികമേൽനോട്ടത്തിന് പഞ്ചായത്ത് എജുക്കേഷൻ ഓഫീസർമാരെയും നിയമിക്കും ഹൈസ്കൂളിനുമാത്രമായി ഇനി അധ്യാപകരെ നിയമിക്കില്ല. ഹയർ സെക്കൻഡറിയിൽ ജൂനിയർ, സീനിയർ തസ്തികളും ഉണ്ടാവില്ല. ‘സെക്കൻഡറി’യിൽ നിയമിക്കുന്നവർ എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കണം. നിയമനത്തിന് ബിരുദാനന്തരബിരുദവും പ്രൊഫഷണൽ യോഗ്യതയും നിർബന്ധമാക്കി.

സെക്കൻഡറിക്കു താഴെയുള്ള സ്‌കൂളുകളിൽ അധ്യാപകരാവാൻ ബിരുദവും പ്രൊഫഷണൽ യോഗ്യതയും വേണം. അഞ്ചുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ അധ്യാപകനിയമനവും വിഷയാധിഷ്‌ഠതമാക്കി.പ്രീ-പ്രൈമറി ടീച്ചർ, പ്രൈമറി ടീച്ചർ, സെക്കൻഡറി ടീച്ചർ, വർക്ക് എജുക്കേഷൻ ടീച്ചർ, സ്പെഷ്യലിസ്റ്റ് ടീച്ചർ എന്നീ അഞ്ചുവിഭാഗം അധ്യാപകരേ ഉണ്ടാവൂ. ഇപ്പോഴുള്ള അധ്യാപകരെ ബാധിക്കാതിരിക്കാൻ, നിയമനപരിഷ്‌കാരങ്ങൾ 2030 ജൂൺ ഒന്നുമുതലേ പൂർണമായി നടപ്പാക്കൂ.

സ്കൂൾമേധാവികളെല്ലാം പ്രിൻസിപ്പൽ 12 വരെയുളള വിദ്യാലയങ്ങൾ സെക്കൻഡറിസ്‌കൂൾ, പത്തുവരെയുള്ളവ ലോവർ സെക്കൻഡറി, ഏഴുവരെയുള്ളവ പ്രൈമറി, നാലുവരെയുള്ളവ എൽ.പി. സ്‌കൂൾ എന്നിങ്ങനെയായിരിക്കും. പ്രധാനാധ്യാപകൻ, പ്രധാനാധ്യാപിക എന്നീ പേരുകൾ മാറ്റി സ്‌കൂൾമേധാവികളെല്ലാം പ്രിൻസിപ്പൽ എന്നറിയപ്പെടും. വിദ്യാഭ്യാസ ഓഫീസുകളുടെ ഘടനയിൽ അഴിച്ചുപണി

സ്‌കൂൾ ഏകീകരണം നടപ്പാക്കാനുള്ള സർക്കാരിൻ്റെ കരടുചട്ടത്തിൽ വിദ്യാഭ്യാസ ഓഫീസുകളുടെ ഘടനയിലും അഴിച്ചുപണി. ഡി.പി.ഐ. ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ. വിഭാഗങ്ങളിലെ അധ്യാപകരെയും ഉദ്യോഗസ്ഥരെയും കേരള ജനറൽ എജുക്കേഷൻ സബോർഡിനേറ്റ് സർവീസ്, കേരള ജനറൽ എജുക്കേഷൻ സബോർഡിനേറ്റ് സർവീസ്, കേരള ജനറൽ എജുക്കേഷൻ സ്റ്റേറ്റ് സർവീസ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിക്കും. ഈ മാറ്റം എയ്ഡഡ് മേഖലയിൽ നടപ്പാക്കാൻ കെ.ഇ.ആർ. ഭേദഗതിചെയ്യും. സ്കൂ‌ളുകൾക്കുള്ള എ.ഇ.ഒ., ഡി.ഇ.ഒ. ഓഫീസുകളും ഹയർസെക്കൻഡറിക്കുള്ള ആർ.ഡി.ഡി. ഓഫീസും വി.എച്ച്.എസ്.ഇ.യ്ക്കുള്ള എ.ഡി. ഓഫീസുകളും ഇനിഉണ്ടാവില്ല. പകരം റവന്യുജില്ലകളിൽ പൊതുവിദ്യാഭ്യാസ ജോയിൻ്റ് ഡയറക്‌ടർ എന്ന ഓഫീസാവും. ബ്ലോക്ക് തലങ്ങളിൽ സ്കൂൾ എജുക്കേഷൻ ഓഫീസുകളും വരും. ജില്ലാപഞ്ചായത്ത് ജില്ലാപഞ്ചായത്ത് പരിധിയിലുള്ള സെക്കൻഡറി സ്കൂകൂളിലേതടക്കം പ്രീ-പ്രൈമറിമുതൽ ഏഴുവരെയുള്ള ക്ലാസുകളുടെ അക്കാദമിക മേൽനോട്ടം പഞ്ചായത്ത് എജുക്കേഷൻ ഓഫീസറുടെ കീഴിലാക്കും. ഈ ഓഫീസർ തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് സീനിയോറിറ്റി മാത്രമല്ല, കഴിവും കാര്യനിർവഹണശേഷിയും മാനദണ്ഡമാക്കാനാണ് ശുപാർശ.

Leave a Reply

Your email address will not be published. Required fields are marked *

X
  Chat With Us