അഞ്ചാം വയസ്സിൽത്തന്നെ ഒന്നാം ക്ലാസ് പ്രവേശനം നൽകാനാണ് സർക്കാർ തീരുമാനം- മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസ്സിൽതന്നെ വേണമെന്നാണ് കേരളത്തിന്റെ നിലപാടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കേന്ദ്രത്തില്‍നിന്ന് നിലവില്‍ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.”കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരു പ്രത്യേകതയുണ്ട്. കുട്ടികള്‍ സ്കൂളില്‍ ചേരുന്നത് നമ്മുടെ സംസ്ഥാനത്ത് കൂടുതലാണ്. കൊഴിഞ്ഞു പോക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്. കേരളത്തില്‍ ജനിച്ചുവീഴുന്ന കുട്ടികള്‍ എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും സ്കൂളില്‍ ചേരാറുണ്ട്. മൂന്ന് വയസില്‍ ഒന്നാം ക്ലാസില്‍ ചേരാന്‍ നമ്മുടെ കുട്ടികള്‍ പൂര്‍ണസജ്ജരാണ്. അങ്ങനെയൊരു അവസരത്തില്‍ വീണ്ടും ഒരു വര്‍ഷം വൈകിപ്പിക്കേണ്ട ആവശ്യമില്ല. നിലനില്‍ക്കുന്നൊരു സംവിധാനത്തെ മാറ്റിയാല്‍ സാമൂഹികമായി പ്രശ്നങ്ങളുണ്ടാകും. വിദ്യാഭ്യാസത്തിന്റെ കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാന്‍ അവകാശമുണ്ട്. അതിനാല്‍ അഞ്ച് അഞ്ച് വയസില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നല്‍കാനാണ് തീരുമാനം”, മന്ത്രി പറഞ്ഞു.ആറ് വയസ്സില്‍ ഒന്നാംക്ലാസ് പ്രവേശനം നടത്തണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നയം. 2020-ലെ ദേശിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് ഈ പരിഷ്ക്കരണം. നിലവില്‍ എന്‍സിആര്‍ടി സിലബസ് പിന്തുടരുന്ന കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഈ മാനദണ്ഡം നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, സംസ്ഥാന സിലബസ് പിന്തുടരുന്നസര്ക്കാര്/എയ്ഡഡ് സ്കൂളിലും സിബിഎസ്സി സ്കൂളിലും അഞ്ചാം വയസ്സിൽത്തന്നെ ഒന്നാം ക്ലാസ് പ്രവേശനം അനുവദിക്കുന്നുണ്ട്.