അഞ്ച് വർഷം: കേന്ദ്ര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം ഉപേക്ഷിച്ചത് 13,626 പിന്നാക്ക വിദ്യാർഥികൾ

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ
കഴിഞ്ഞ 5 വർഷത്തിനിടെ പിന്നാക്ക വിഭാഗത്തിലെ 13,626 പേർ പഠനം ഇടയ്ക്ക് അവസാനിപ്പിച്ചു.
കേന്ദ്ര സർവകലാശാല, ഐഐടി, ഐഐഎം എന്നിവിടങ്ങളിൽ പഠനം അവസാനിപ്പിച്ച എസ്‌സി, എസ്ടി, ഒബിസി വിഭാഗക്കാരുടെ എണ്ണമാണിതെന്നു വിദ്യാഭ്യാസ മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കി.
കേന്ദ്ര സർവകലാശാലകളിലാണ് ഏറ്റവുമധികം പേർ പഠനം അവസാനിപ്പിച്ചത്. അതേസമയം, ഇവർക്കു പഠനപിന്തുണ നൽകാൻ പല പദ്ധതികളും നടപ്പാക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി സുഭാഷ് സർക്കാർ സഭയിൽ വ്യക്തമാക്കി.