എംടെക്, പിഎച്ച്ഡി പാഠ്യപദ്ധതി പരിഷ്കരിക്കാൻ ശുപാർശ
സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ എംടെക്, പിഎച്ച്ഡി പാഠ്യപദ്ധതി പരിഷ്കരിക്കണമെന്ന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) നിയോഗിച്ച വിദഗ്ദ സമിതി നിർദേശിച്ചു. 5ജി സാങ്കേതിക വിദ്യ വന്നതിനെ തുടർന്നുള്ള മാറ്റവും 6ജി വരാനുള്ള സാഹചര്യവും പരിഗണിച്ചാണു പുതിയ മാറ്റങ്ങൾ.
ടെലികോം വകുപ്പിനു കീഴിലെ ടെലി കമ്യൂണിക്കേഷൻ എൻജിനീയറിങ് സെന്റർ മേധാവി റിതു രഞ്ജൻ അധ്യക്ഷനായ ഏഴംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കോഴ്സുകൾ ഉൾപ്പെടുത്താൻ യുജിസിയും സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.
ക്വാണ്ടം കമ്യൂണിക്കേഷൻ, ഇമേഴ്സീവ് എക്സ്ആർ, എഡ്ജ് ക്ലൗഡ് കംപ്യൂട്ടിങ്,
ഡെൻസ് ഒപ്ടിക്കൽ നെറ്റ്വർക്ക്, സീമാറ്റിക് കമ്യൂണിക്കേഷൻ, മൾട്ടി
സെൻസർ മാൻ-മെഷീൻ ഇന്റർഫെസ്സ് തുടങ്ങി 17 മേഖലകളെക്കുറിച്ചുള്ള
കോഴ്സുകൾ എംടെക് കരിക്കുലത്തിന്റെ ഭാഗമാക്കണമെന്നും പിഎച്ച്ഡി
ഗവേഷണത്തിൽ ഇവയും ഉൾപ്പെടുത്തണമെന്നും ഉന്നത വിദ്യാഭ്യാസ
രംഗത്തെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന 2 ഏജൻസികളും വ്യക്തമാക്കുന്നു. 5ജി എൻആർ (ന്യൂ റേഡിയോ), സാറ്റലൈറ്റ്, ഒപ്റ്റിക്കൽ വയർലെസ് കമ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങൾ നിലവിലുള്ള എംടെക് കോഴ്സുകളിൽ ആഡ് ഓൺ ആയോ പുതിയ കോഴ്സായോ ഒരുക്കണമെന്നാണു എഐസിടിഇ നിർദേശം. ടെറാഹെഴ്സ് കമ്യൂണിക്കേഷൻ, ഒപ്റ്റിക്കൽ കമ്യൂണിക്കേഷൻ, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ തുടങ്ങിയ സ്പെഷലൈസ്സ് എംടെക് കോഴ്സുകൾ ആരംഭിക്കണമെന്നും നിർദേശമുണ്ട്. പിഎച്ച്ഡി തലത്തിൽ ആർഎഫ് ഡിസൈൻ, ആർഎഫ് ചിപ് ഡവലപ്മെന്റ്, ഭൗതിക ടെലികോം അനുബന്ധ എംടെക്, പിഎച്ച്ഡി കോഴ്സുകളിൽ ഐഐടി, എൻഐടി തുടങ്ങിയ മുൻനിര പഠനകേന്ദ്രങ്ങളിലെ സീറ്റ് 20-50% വർധിപ്പിക്കണമെന്നു എഐസിടിഇ വിദഗ്ഗ സമിതിയുടെ ശുപാർശ. മുൻനിര പഠനകേന്ദ്രങ്ങളിലെ ഉപരിപഠന കോഴ്സുകൾക്കു താൽപര്യം ഏറെയാണെന്നും മികച്ച അധ്യാപകരും ലാബ് സൗകര്യങ്ങളും ഇവരുടെ നേട്ടമാണെന്നും ഈ സാഹചര്യത്തിൽ സീറ്റ് വർധിപ്പിക്കണമെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, മറ്റ് എൻജിനീയറിങ് കോളജുകളിൽ ഉപരിപഠന കോഴ്സുകൾക്ക് ആവശ്യക്കാർ കുറവാണെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. സ്വത്തവകാശം (ഐപിആർ) തുടങ്ങിയ കോഴ്സുകളും നിർദേശിക്കുന്നു