ബി.ആർക്കാണോ ലക്ഷ്യം? പ്രവേശനപരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
ന്യൂഡൽഹി: ബാച്ചർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്ക്) കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. നാഷണൽ ആപ്റ്റിഡ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) 2024-ലേക്കുള്ള രജിസ്ട്രേഷനുകളാണ് ആരംഭിച്ചത്. നാറ്റയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാം. രാജ്യത്തിന്റെ വിവിധ കോളേജുകളിലേക്കുള്ള ബിആർക് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് പരീക്ഷ. 2024-25 അധ്യയന വർഷത്തേക്കുള്ള പ്രവേശനപരീക്ഷ ഏപ്രിൽ മുതൽ ജൂലായ് വരെയാകും നടക്കുക. രണ്ടു സെക്ഷനുകളായിട്ടിരിക്കും പരീക്ഷ നടത്തുക. സെക്ഷൻ 1 രാവിലെ പത്ത് മുതൽ ഒരുമണിവരെയും സെക്ഷൻ രണ്ട് 1.30 മുതൽ 4.30 വരെയുമാണ് നടക്കുക. ഒരു അധ്യയന വർഷത്തിൽ മൂന്ന് വട്ടം വരെ അപേക്ഷകർക്ക് നാറ്റ പരീക്ഷയ്ക്ക് അപേക്ഷിക്കാം. നടത്തുന്ന എല്ലാ ശ്രമങ്ങളുടെയും മികച്ച സ്കോറാണ് ഫലനിർണയത്തിൽ പരിഗണിക്കുക. നാറ്റയുടെ പരീക്ഷയുടെ സ്കോറിൻ്റെ കാലാവധി രണ്ട് അധ്യയന വർഷമാണ്. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ആവശ്യമുള്ള വിവരങ്ങൾ നൽകി യൂസർനെയിമും പാസ്വേഡും ഉണ്ടാക്കണം. ONLINE APPLICATION NATA-2024- എന്ന ലിങ്കിലൂടെ പരീക്ഷയ്ക്ക്അ പേക്ഷിക്കാം.