+91 77366 76663  +91 77366 76664    info@expertedutech.com

പ്രവാസിയുടെ മക്കളാണോ? നോർക്കയുടെ സ്കോളർഷിപ്പോടെ ഉപരിപഠനം ചെയ്യാം

Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
  • User AvatarBlis Branding Solutions
  • 15 Jan, 2024
  • 0 Comments
  • 1 Sec Read

പ്രവാസിയുടെ മക്കളാണോ? നോർക്കയുടെ സ്കോളർഷിപ്പോടെ ഉപരിപഠനം ചെയ്യാം

സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള പ്രവാസികളുടെയും, നിശ്ചിത വർഷം പ്രവാസിയായി പിന്നീട് നാട്ടില് തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിന് നൽകുന്ന നോര്ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്ഷിപ്പിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. പ്രൊഫഷണൽ ബിരുദത്തിനും ബിരുദാനന്തര തലത്തിലും നിർദിഷ്‌ട കോഴ്‌സുകളിൽ ആദ്യ വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കു മാത്രമാണ്, ആനുകൂല്യം. അപേക്ഷകർ, റഗുലർ വിദ്യാർത്ഥികളായിരിക്കണം. ഏതെങ്കിലും തൊഴിൽ മേഖലയിൽ വ്യാപരിക്കുന്നവരെ,സ്കോളര്ഷിപ്പിന് പരിഗണിക്കുന്നതല്ല.

വെബ്സൈറ്റ് മുഖാന്തിരം, ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാനാകൂ. ഡിസംബർ 11 വരെ അപേക്ഷിക്കാനവസരമുണ്ട്.

ആർക്കൊക്കെ അപേക്ഷിക്കാം

കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്‌സുകളിൽ പഠിക്കുന്നവരോ, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവരോ ആയിരിക്കണം, അപേക്ഷകർ കുറഞ്ഞത് രണ്ടു വർഷമായി വിദേശത്ത് ജോലി ചെയ്യ്‌തുവരുന്ന ഇ.സി.ആര് (എമിഗ്രേഷന് ചെക്ക് റിക്വയേഡ്) കാറ്റഗറിയിൽ ഉൾപ്പെട്ട പ്രവാസി കേരളീയരുടെ മക്കളോ അല്ലെങ്കിൽ രണ്ടു വര്ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത‌്‌ നാട്ടില് തിരിച്ചെത്തിയവരുടെ മക്കളുമായിരിക്കണം, അപേക്ഷകർ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

www.scholarship.norkaroots.org

Leave a Reply

Your email address will not be published. Required fields are marked *

X
  Chat With Us