കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി നൂതന പി.ജി. പ്രോഗ്രാമുകളിൽ പ്രവേശനം
കേരള യൂണിവേഴ്സ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി നടത്തുന്ന, നൂതനമായ വിവിധ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലെ 2024- 25-ലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (കണക്റ്റഡ് സിസ്റ്റംസ് ആൻഡ് ഇൻറലിജൻസ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സൈബർ സെക്യൂരിറ്റി എൻജിനിയറിങ്) ഇലക്ട്രോണിക്സ‌് എൻജിനിയറിങ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഹാർഡ്‌വേർ, വി.എൽ.എസ്.ഐ., അഗ്രി-ഫുഡ് ഇലക്ട്രോണിക്സ്, സെൻസേഴ്സ്, അപ്ലൈഡ് മെറ്റീരിയൽസ്, ഐ.ഒ.ടി. ആൻഡ് റോബോട്ടിക്സ്, ബയോമെഡിക്കൽ ഇലക്ട്രോണിക്സ്, അൺകൺവെൻഷണൽ കംപ്യൂട്ടിങ്, സിഗ്നൽ പ്രൊസസിങ് ഹാർഡ്‌വേർ, ക്വാണ്ടം ടെക്നോളജീസ്, സെമികണ്ടക്‌ടർ മാനുഫാക്‌ചറിങ് ആൻഡ് ടെക്നോളജി) ഇലക്ട്രോണിക് പ്രോഡക്‌ട് ഡിസൈൻ (വർക്കിങ് പ്രൊഫഷണലുകളെ ഉദ്ദേശിച്ച്)പ്രോഗ്രാമിനനുസരിച്ച്, നിശ്ചിത ബ്രാഞ്ചിൽ ബി.ഇ./ബി.ടെക്. ബിരുദം/ നിശ്ചിത വിഷയത്തിൽ എം.എസ്‌സി., എം.സി. എ. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അധികയോഗ്യതയായി, പ്രോഗ്രാമിനനുസരിച്ച്, ഗേറ്റ് (നിശ്ചിത ബ്രാഞ്ചിൽ)/ സി.യു. ഇ.ടി. – പി.ജി. (നിശ്ചിത പേപ്പർ)/ഡിജിറ്റൽ യൂണിവേഴ്‌സിറ്റി അഡ്മിഷൻ ടെസ്റ്റ്/ജി.ആർ.ഇ. സ്കോർ വേണം.കംപ്യൂട്ടർ സയൻസ് (മെഷീൻ ഇൻറലിജൻസ്, സൈബർ സെക്യൂരിറ്റി, ഡേറ്റ അനലറ്റിക്സ്) അപ്ലൈഡ് ഫിസിക്സ‌് (വി.എൽ.എസ്.ഐ. ഡിസൈൻ, അപ്ലൈഡ് മെറ്റീരിയൽസ്, സെമി കണ്ടക്റ്റേഴ്‌സ് ) ഡേറ്റ അനലറ്റിക്സ് (ജിയോ ഇൻഫർമാറ്റിക്സ്, ബയോ എ.ഐ. കംപ്യൂട്ടേഷണൽ സയൻസ്) ഇൻഫർമാറ്റിക്സ് (ഡിജിറ്റൽ ലീഡർഷിപ്പ് ആൻഡ് ട്രാൻസ്‌ഫർമേഷൻ) ഇക്കോളജി (ഇക്കോളജിക്കൽ ഇൻഫർമാറ്റിക്‌സ്) ഇലക്ട്രോണിക്‌സ് (എ.ഐ. ഹാർഡ്‌വേർ, വി.എൽ.എസ്.ഐ. അഗ്രി-ഫുഡ് ഇലക്ട്രോണിക്സ്, സെൻസേഴ്സ്, അപ്ലൈഡ് മെറ്റീരിയൽസ്, ഐ.ഒ.ടി. ആൻഡ് റോബോട്ടിക്സ്, ബയോമെഡിക്കൽ ഇലക്ട്രോണിക്സ്, അൺകൺവെൻഷണൽ കംപ്യൂട്ടിങ്, സിഗ്നൽ പ്രൊസസിങ് ഹാർഡ്‌വേർ) വിവിധ പ്രോഗ്രാമുകളിലായി ബിരുദധാരികൾ, ഏതെങ്കിലും വിഷയത്തിൽ ബി. എസ്‌സി., നിശ്ചിത വിഷയത്തിൽ ബി. എസ്‌സി./നിശ്ചിത ബ്രാഞ്ചിൽ ബി.ഇ./ബി.ടെക്., ബി.സി.എം എം.ബി.ബി.എസ്. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിനനുസരിച്ച് അധികയോഗ്യതയായി ഗേറ്റ് (നിശ്ചിത ബ്രാഞ്ചിൽ)/സി.യു.ഇ.ടി. – പി.ജി. (നിശ്ചിത പേപ്പർ)/ഡിജിറ്റൽ യൂണിവേഴ്‌സിറ്റി അഡ്മിഷൻ ടെസ്റ്റ്/ജി.ആർ.ഇ./ജാം/ ജെ.ജി.ഇ.ഇ.ബി.ഐ.എൽ.എസ്./ഐ.ഐ.എസ്‌സി./ടി. ഐ.എഫ്.ആർ. അഡ്‌മിഷൻ ടെസ്റ്റ് സ്കോർ വേണം.
എം.ബി.എ.
ബിസിനസ് അനലറ്റിക്‌സ്, ഡിജിറ്റൽ കൺവേർജൻസ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ഫൈനാൻസ്, ഹ്യൂമൻ റിസോഴ്‌സസ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്‌മെൻറ്, മാർക്കറ്റിങ്, ഓപ്പറേഷൻസ്, സിസ്റ്റംസ്, ടെക്നോളജി മാനേജ്‌മെൻറ് സ്പെഷ്യലൈസേഷനുകൾ – ഏതെങ്കിലും വിഷയത്തിൽ ബാച്ച്‌ലർ/മാസ്റ്റേഴ്‌സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സാധുവായ (2021 നവംബർമുതൽ ഉള്ളത് പരിഗണിക്കും) കാറ്റ്/ജി.ആർ.ഇ./സി.മാറ്റ്./കെ. മാറ്റ്./ എക്സ്.എ.ടി./എൻ.എം.എ.ടി./ജി.മാറ്റ്. സ്കോർ വേണം.
അപേക്ഷ
കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി.) – പി.ജി. വഴി പ്രവേശനം തേടുന്നവർ https://pgcuet samarth.ac.in വഴി ജനുവരി 24 രാത്രി 11.50-നകം അപേക്ഷിക്കണം.ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള അഡ്‌മിഷൻ പേ അപേക്ഷാസമർപ്പണം duk.ac.in/admission വഴി മേയ് 15 ലഭ്യമായ സ്കോളർഷിപ്പുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിലുണ്ട്.