നീറ്റ് – യുജിക്ക് എൻസിഇആർടി സിലബസിൽ ഇല്ലാത്ത പാഠങ്ങളും
എൻസിഇആർടി സിലബസിൽ ഇല്ലാത്ത ചില പാഠഭാഗങ്ങൾ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്-യുജി) സിലബസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു ദേശീയ പരീക്ഷാ ഏജൻസി വ്യക്തമാക്കി. എൻസിഇആർടിയുടെ പരിഷ്കരിച്ച പാഠപുസ്തകത്തിൽ ഇല്ലാത്തതും ബിഹാർ, മഹാരാഷ്ട്ര, ജമ്മു കശ്മീർ, നാഗാലാൻഡ്, മണിപ്പുർ സംസ്ഥാന സ്കൂൾ ബോർഡുകളുടെയും നാഷനൽ ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് (എൻഐഒഎസ്) ബോർഡിന്റെയും പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതുമായ ചില ഭാഗങ്ങളാണു നീറ്റ് സിലബസിലുമുള്ളത്. എല്ലാ സംസ്ഥാന ബോർഡുകളുടെയും പാഠ്യപദ്ധതി വിലയിരുത്തിയ ശേഷമാണ് എൻഎംസി നീറ്റ് സിലബസ് തയാറാക്കുന്നതെന്ന് അധികൃതർ വിശദീകരിച്ചു. നിലവിലുള്ള നീറ്റ് സിലബസിലെ 14 അധ്യായങ്ങൾ ഒഴിവാക്കിയാണ് അടുത്ത വർഷത്തെ പരീക്ഷയ്ക്കുള്ള സിലബസ് എൻടിഎ ഏതാനും ആഴ്ച മുൻപു പ്രസിദ്ധീകരിച്ചിരുന്നത്.