+91 77366 76663  +91 77366 76664    info@expertedutech.com

സ്കൂളും കോളേജും തുടങ്ങാൻ ഇലോൺ മസ്ക്; ലക്ഷ്യം മികച്ച വിദ്യാഭ്യാസം

Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
  • User AvatarBlis Branding Solutions
  • 15 Jan, 2024
  • 0 Comments
  • 1 Sec Read

സ്കൂളും കോളേജും തുടങ്ങാൻ ഇലോൺ മസ്ക്; ലക്ഷ്യം മികച്ച വിദ്യാഭ്യാസം

സാങ്കേതിക വിദ്യ, ഓട്ടോമൊബൈൽ രംഗത്തെ വൻകിട കമ്പനികളുടെ ഉടമയായ ഇലോൺ മസ്ക് സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനൊരുങ്ങുന്നു. ഓസ്റ്റിൻ, ടെക്സാസ് എന്നിവിടങ്ങളിൽ എലമെൻ്ററി സ്‌കൂളും, ഹൈ സ്‌കൂളും സ്ഥാപിക്കാനാണ് പദ്ധതി. ഇതിൻ്റെ ഭാഗമായി ‘ദി ഫൗണ്ടേഷൻ’ എന്ന് പേരിട്ടിരിക്കുന്ന ചാരിറ്റി സ്ഥാപനത്തിന് 10 ലക്ഷം കോടി ഡോളർ മസ്ക‌് സംഭാവനയായി നൽകി.

ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിങ്, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രീകരിച്ച നൂതന വിദ്യാഭ്യാസ പദ്ധതിയാണ് ദി ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. 50 വിദ്യാർഥികളുമായാണ് ആദ്യ ബാച്ച് ആരംഭിക്കുകയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു.

നിലവിലെ വിദ്യാഭ്യാസ രീതികളിൽ സമൂല മാറ്റം വേണമെന്ന നിലപാടുകാരനാണ് ഇലോൺ മസ്ക്. 2014 ൽ തൻ്റെ മക്കൾക്കും തൻ്റെ കമ്പനി ജീവനക്കാരുടെ മക്കൾക്കും പഠിക്കുന്നതിനായി ആഡ് അസ്ട്ര (Ad Astra) എന്ന സ്വകാര്യ സ്‌കൂളിന് മസ്ക് തുടക്കമിട്ടിരുന്നു. കുട്ടികളുടെ കഴിവുകളും താൽപര്യങ്ങളും വിലിയിരുത്തുന്നതിന് പരമ്പരാഗത ഗ്രേഡിങ് രീതി ഒഴിവാക്കിക്കൊണ്ടുള്ള സമീപനമാണ് ആഡ് അസ്ട്ര സ്വീകരിച്ചുവന്നത്. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സവിശേഷ വിദ്യാഭ്യാസ രീതികൾ തന്നെയാണ്‌ദി ഫൗണ്ടേഷൻ ആസൂത്രണം ചെയ്യുന്നത്.

സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്ന് തുടങ്ങി ക്രമേണ അത് ഉന്നത വിദ്യാഭ്യാസം നൽകുന്ന സർവകലാശാലയിലേക്ക് വളർത്തിയെടുക്കാനും ദി ഫൗണ്ടേഷന് പദ്ധതിയുണ്ട്.ഈ നിർദ്ദിഷ്ട സർവ്വകലാശാലയ്ക്ക് സതേൺ കോളേജ് അസോസിയേഷനിൽ നിന്നും സ്കൂ‌ൾ കമ്മീഷനിൽ നിന്നും അക്രഡിറ്റേഷൻ തേടുന്നതിനുള്ള പദ്ധതികളുമുണ്ട്.

അതേസമയം, ഈ പദ്ധതിയുമായി ബന്ധപ്പെട്ട് മസ്‌ക് നേരിട്ട് പ്രതികരിച്ചിട്ടില്ല. മുമ്പ് മോണ്ടിസ്സോറി രീതിയിലുള്ള ഒരു സ്കൂ‌ൾ ആരംഭിക്കുന്നതിനെ കുറിച്ചും ടെക്സാസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നോളജി ആരംഭിക്കുന്നതിനെ കുറിച്ചുമെല്ലാം മസ്ക് സംസാരിച്ചിട്ടുണ്ട്. യുഎസിലെ ബിരുദധാരികളുടെ നിലവാരത്തകർച്ചയുമായി ബന്ധപ്പെട്ടുള്ള ആശങ്കകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ഭാവി വിദ്യാഭ്യാസ രീതിയിക്കായി പ്രത്യേകിച്ചും ശാസ്ത്ര സാങ്കേതിക രംഗത്ത് വലിയ നിക്ഷേപത്തിന് ഒരുങ്ങുകയാണ് മസ്ക്.

Leave a Reply

Your email address will not be published. Required fields are marked *

X
  Chat With Us