വാർഷിക ശമ്പളം 83 കോടി വരെ; ഗൂഗിളിലെയും മെറ്റയിലെയും ജീവനക്കാരെ മാടിവിളിച്ച് എഐ കമ്പനി
മെറ്റയിലെയും ഗൂഗിളിലെയും വൈദഗ്ദ്യമുള്ള ജോലിക്കാരെ മാടിവിളിച്ച് ഓപ്പൺ എ ഐ. വർഷം 83 കോടി രൂപ വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. തങ്ങളുടെ ചാറ്റ് ബോട്ടിന്റെ പ്രവർത്തന മികവിനായി ഗൂഗിളിലെ പ്രഗത്ഭരായ ഗവേഷകരെയും സാങ്കേതിക തൊഴിലാഴികളെയുമാണ് ഓപ്പൺ എഐ ലക്ഷ്യം വയ്ക്കുന്നത്. മുൻപ് ഗൂഗിളിലും മെറ്റയിലും ജോലി ചെയ്തിരുന്ന 93 ഓളം ആളുകളെ ഓപ്പൺ എഐ ഇതിനോടകം തന്നെ തങ്ങളുടെ കമ്പനിയിൽ നിയമിച്ചിട്ടുണ്ട്