+91 77366 76663  +91 77366 76664    info@expertedutech.com

മെഡിക്കൽ പിജി: ബോണ്ട് പാടില്ലെന്ന് എൻഎംഎസി

Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
  • User AvatarBlis Branding Solutions
  • 24 Jan, 2024
  • 0 Comments
  • 0 Secs Read

മെഡിക്കൽ പിജി: ബോണ്ട് പാടില്ലെന്ന് എൻഎംഎസി

ന്യൂഡൽഹി: മെഡിക്കൽ പിജി വിദ്യാർഥികൾക്കുള്ള ബോണ്ട് വ്യവസ്ഥ പിൻവലിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) സംസ്‌ഥാനങ്ങളോടു നിർദേശിച്ചു. ബോണ്ട് ഉൾപ്പെടെയുള്ള വ്യവസ്‌ഥകൾ വിദ്യാർഥികളിൽ വലിയ സമ്മർദമുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രവേശനം ലഭിച്ച സീറ്റ് ഉപേക്ഷിച്ചാൽ വൻതുക പിഴ ചുമത്തുന്നത് അവസാനിപ്പിച്ച്, അടുത്ത ഒരു വർഷത്തേക്ക് പ്രവേശനം വിലക്കുന്നതു പരിഗണിക്കണമെന്നാണു നിർദേശം.കേരളത്തിൽ നിലവിൽ 10 ലക്ഷം രൂപയാണ് ബോണ്ട് തുക. എൻഎംസിയുടെ റാഗിങ് വിരുദ്ധ കമ്മിറ്റിയുടെ ജനുവരി 9നു ചേർന്ന യോഗത്തിലാണ് മെഡിക്കൽ പിജി വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്തത്‌. പല സംസ്‌ഥാ നങ്ങളിലും ഇടവേളയില്ലാതെ വിദ്യാർഥികൾ ജോലി ചെയ്യേണ്ടിവരുന്നുവെന്നും ഇതു കടുത്ത സമ്മർദമുണ്ടാക്കുന്നു വെന്നും ഇവർ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഎംസിയുടെ യുജി മെഡിക്കൽ ബോർഡ് പ്രസിഡന്റ് ഡോ. അരുണ വി.വാനിക്കർ സംസ്‌ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിമാർക്കു കത്തയച്ചത്.മെഡിക്കൽ പിജി കോഴ്‌സുകളിൽ ഒട്ടേറെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതും സമ്മർദ സാഹചര്യം കാരണമാണെന്നാണു വിലയിരുത്തൽ. 2022 ൽ 64,059 പിജി സീറ്റിൽ 4400 എണ്ണം ഒഴിഞ്ഞുകിടന്നു. മെഡിക്കൽ പിജി വിദ്യാർഥികൾക്കു ദിവസവും നിശ്ചിത വിശ്രമസമയം ഉറപ്പാക്കണമെന്നും ആഴ്‌ചയിൽ ഒരു ദിവസം ഒഴിവും ശമ്പളത്തോടുകൂടി വർഷം 20 കാഷ്വൽ ലീവും ഉറപ്പാക്കണമെന്ന് എൻഎംസി ഈയിടെ നിർദേശിച്ചിരുന്നു.മധ്യപ്രദേശിൽ ചോദിച്ചത് 30 ലക്ഷം മധ്യപ്രദേശിലെ സർക്കാർ മെഡിക്കൽ കോളജിൽ 2022-23 ൽ പീഡിയാട്രിക്‌സ് എംഡിക്കു ചേർന്ന ഡോക്ട്‌ടർ 36 മണിക്കൂർ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നിരുന്നു. കടുത്ത മാനസിക പീഡനവും ജോലിസമ്മർദവും സഹിക്കാനാകാതെ പഠനം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ 30 ലക്ഷം രൂപയാണു കോളജ് അധികൃതർ ബോണ്ട് തുകയായി ആവശ്യപ്പെട്ടത്.

2020ൽ സർക്കാർ മെഡിക്കൽ കോളജിൽ എംഎസ് പ്രവേശനം നേടിയ ഒരു വിദ്യാർഥിയുടെ പിതാവ് അപകടത്തെത്തുടർന്നു ഗുരുതരാവസ്ഥ‌യിലായി. പഠനം തുടരാൻ സാധിക്കാത്ത വിദ്യാർഥി 30 ലക്ഷം രൂപ ബോണ്ട് തുകയായി നൽകിയാണ് കോഴ്സ് വിട്ടത്. പിന്നീട് എൻഎംസിക്കു പരാതി നൽകുകയും ഇവരുടെ ഇടപെടലിനെത്തുടർന്നു വീണ്ടും പഠനം തുടരുകയും ചെയ്തു. എങ്കിലും 30 ലക്ഷം രൂപ കോളജ് അധികൃതർ തിരികെ നൽകിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

X
  Chat With Us