കേരള പൊലിസിനു കീഴിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസറാകണോ?“ഫിസിക്കല്‍ ടെസ്റ്റ് ഇല്ലാതെ തന്നെ കേരള പൊലിസില്‍ ഉയർന്ന ശമ്പളസ്കെയിലിലാണ് നിയമനം”

കേരള പൊലിസിന് കീഴിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസര്‍ തസ്തികയിലേയ്ക്ക് എംഎസ് സിക്കാർക്ക് അപേക്ഷിക്കാനവസരമുണ്ട്.
ഫിസിക്കല്‍ ടെസ്റ്റ് ഇല്ലാതെ തന്നെ കേരള പൊലിസില്‍ ഉയർന്ന ശമ്പളസ്കെയിലിലാണ് നിയമനം. പി എസ് സി വഴിയാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കാറ്റഗറി: 633/2023 ആയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. ജനുവരി 31നാണ്. 51400 – 110,300 രൂപ അടിസ്ഥാന ശമ്പള സ്കെയിലാണ് നിയമനം ലഭിക്കുക.
ആർക്കൊക്കെ അപേക്ഷിക്കാം
അപേക്ഷകരുടെ പ്രായം, 20 മുതല്‍ 36 വയസ് വരെ ആയിരിക്കണം. അതായത്, ഉദ്യോഗാര്‍ഥികള്‍ 02-01-1987നും
01-01-2003നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒബിസി, പട്ടിക വര്‍ഗം, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിവർക്ക് നിയമാനുസൃത വയസിളവുണ്ട്.