+91 77366 76663  +91 77366 76664    info@expertedutech.com

കർണാടകയിലെ നഴ്‌സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖ

Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
  • User AvatarBlis Branding Solutions
  • 22 Jan, 2024
  • 0 Comments
  • 5 Secs Read

കർണാടകയിലെ നഴ്‌സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖ

CET 2024 Online registration

“KCET 2024 ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യാം?”

കർണ്ണാടകയിലെ വിവിധ കോളേജുകളിലേക്ക് 2024 – 25 അദ്ധ്യായന വർഷത്തിലേക്കുള്ള ബി എസ്

സി നേഴ്‌സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട ഒരു പ്രധാന കാര്യം ഓർമ്മപ്പെടുത്തുവാൻ ആണ് ഈ കത്ത് എഴുതുന്നത്.

കർണ്ണാടക ഗവൺമെൻ്റിന്റെയും രാജീവ് ഗാന്ധി ആരോഗ്യ യുണിവേസ്റ്റിറ്റിയുടെയും ഉത്തരവ് പ്രകാരം 2023 – 24 അദ്ധ്യായന വർഷം മുതൽ ബി എസ് സി നേഴ്‌സിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനം കർണ്ണാടക എക്സസാമിനേഷൻ അഥോർട്ടി (KEA) നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴി മാത്രം ആയിരിക്കും.

നേഴ്സിംഗ് പഠനത്തിനായി നമ്മുടെ മക്കൾ അധികമായി വരുന്ന ബാംഗ്ലൂർ, മൈസൂർ, മംഗലാപുരം തുടങ്ങി കർണാടകയിലെ എല്ലായിടത്തുമുള്ള കോളേജുകളിൽ എൻട്രൻസ് റാങ്ക് അടിസ്ഥാനത്തിൽ ചേരുവാൻ നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്ന നല്ലൊരു അവസരമായിരിക്കും ഇത്. CET അറ്റൻഡ് എങ്കിലും ചെയ്ത്‌ റാങ്ക് ലിസ്റ്റിൽ ഉള്ള കുട്ടികൾക്ക് മാത്രമേ ഈ വർഷം മുതൽ എല്ലാത്തരം ക്വോട്ട സിറ്റുകളിലും അഡ്‌മിഷൻ നൽക്കാവു എന്നാണ് ഗവൺമെൻ്റിൻ്റെ ഇപ്പോഴത്തെ നിലപാട്. ആയതിനാൽ കർണ്ണാടകയിൽ നേഴ്സ‌ിംഗ് പഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികളെയും Karnataka

Examination Authority യുടെ CET എഴുതുവാൻ രജിസ്റ്റർ ചെയ്യുവാനായി ശ്രദ്ധിക്കണം.

KCET 2024 ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യാം?

. ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക: കെസിഇടിയുടെ ഔദ്യോഗിക വെബ്സൈറ്റായ

cetonline.karnataka.gov.in-ലേക്ക് നാവിഗേറ്റ് ചെയ്യാൻ ഒരു വെബ് ബ്രൗസർ ഉപയോഗിക്കുക.

. ഒരു അക്കൗണ്ട് സൃഷ്ട‌ിക്കുക: വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ ആവശ്യമായ വിവരങ്ങൾ നൽകുക, തുടർന്ന് ഒരു പ്രത്യേക ഉപയോക്തൃനാമവും പാസ്‌വേഡും സൃഷ്‌ടിക്കുക.

  • അപേക്ഷ പൂരിപ്പിക്കുക: ഒരു അക്കൗണ്ട് സൃഷ്ടിക്കുക, തുടർന്ന് ഓൺലൈൻ അപേക്ഷാ ഫോമിൽ ശരിയായ വ്യക്തിപരവും വിദ്യാഭ്യാസപരവുമായ ഡാറ്റ നൽകുക.

. പേപ്പറുകൾ അപ്‌പ്ലോഡ് ചെയ്യുക: ഒപ്പുകൾ, ഫോട്ടോകൾ, ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ഏതെങ്കിലും ഫയലുകൾ എന്നിവ ഉൾപ്പെടെ ആവശ്യമായ പേപ്പറുകൾ അറ്റാച്ചുചെയ്യുക.

  • പരീക്ഷാ ചെലവ് പേയ്മെൻ്റ്: അപേക്ഷാ ചെലവ് അടയ്ക്കുന്നതിന് ലഭ്യമായ ഓൺലൈൻ പേയ്മെന്റ് രീതികളിലൊന്ന് ഉപയോഗിക്കുക.

നിങ്ങളുടെ അപേക്ഷ അയയ്ക്കുക: പൂരിപ്പിച്ച ഫോം പരിശോധിക്കുക, ആവശ്യമായ മാറ്റങ്ങൾ വരുത്തുക, അപേക്ഷ അയയ്ക്കുക. സ്ഥിരീകരണം പ്രിൻ്റ് ഓഫ് ചെയ്യാം അല്ലെങ്കിൽ പിന്നീടുള്ള ഉപയോഗത്തിനായി സംരക്ഷിക്കാം.

രെജിസ്ട്രേഷൻ തുടങ്ങിയ തിയ്യതി – 10-Jan-2024

രെജിസ്ട്രേഷൻ അവസാനിക്കുന്ന തിയ്യതി – 10-Feb-2024

Leave a Reply

Your email address will not be published. Required fields are marked *

X
  Chat With Us