ഭരണഘടന ആമുഖം, തൊഴിൽമേഖലയെ കുറിച്ചുള്ള പഠനം; പാഠ്യപദ്ധതി പരിഷ്കാരവുമായി കേരളം

ജെൻഡറിനെ കുറിച്ചും അതിൻ്റെ പ്രാധാന്യവും വ്യക്തമാക്കുന്ന പാഠ്യ പദ്ധതിയുമായി കേരളം. അടുത്ത അധ്യയന വർഷം മുതൽ പുതുക്കിയ പാഠ്യപദ്ധതി നിലവിൽ വരും. തുല്യത, പോക്സോ നിയമങ്ങൾ, ജനാധിപത്യം, സെക്കുലൂർ മുല്യങ്ങൾ എന്നിവയെല്ലാം പാഠ്യ പദ്ധതിയിലുണ്ടാവും, പുതുക്കിയ ടെക്സ്റ്റ് ബുക്കിൽ ഇതോടൊപ്പം തന്നെ ഭരണഘടയുടെ ആമുഖവും ഉണ്ടായിരിക്കും.1,3,5,7,9 ക്ലാസുകളെ സ്റ്റേറ്റ് സിലബസ് പാഠപുസ്തമാണ് പുതുക്കിയ പാഠഭാഗങ്ങളുമായി പുറത്തിറങ്ങുന്നത്. 5-ാം ക്ലാസ് പാഠപുസ്തകത്തിൽ വൊക്കേണഷൽ പഠനത്തിന്റെ സാധ്യതയ്ക്ക് ഊന്നൽ നൽകുന്നുണ്ട്. സംസ്ഥാന കരിക്കുലം സ്റ്റിയറിങ്ങ് കമ്മിറ്റി പാഠപുസ്‌തകങ്ങൾ പുതുക്കുന്നതിൽ തീരുമാനമെടുത്തു. 2025- 2026 അക്കാദമിക്ക് വർഷം മുതൽ 2,4,6,8,10 ക്ലാസുകളിലെ ടെക്സ്റ്റ് ബുക്കുകളും ഇത്തരം വിഷയങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിക്കാനും കമ്മിറ്റി തീരുമാനമെടുത്തു
സ്കൂൾ തുറക്കുന്നതിന് ഒരാഴ്ച്ച് മുൻപ് തന്നെ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്നത് ഉറപ്പ് വരുത്തുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. പുതുക്കിയ പാഠ്യപദ്ധതിയെ കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
കലയ്ക്കും വൊക്കേഷണൽ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്ന സ്പെഷ്യൽ ടെക്സ്റ്റ് ബുക്കുകൾ അഞ്ചാം ക്ലാസ് മുതൽ നൽകും. ടുറിസം, കൃഷി, ഐടി, തുണിവ്യവസായം എന്നിവ ഉൾപ്പെടുത്തിയാണ് വൊക്കേഷണൽ വിദ്യാഭ്യാസം. കുട്ടികളിൽ തൊഴിലനോട് ഉള്ള അടിസ്ഥാന വീക്ഷണം ചെറുപ്രായത്തിൽ തന്നെ ശക്തിപ്പെടുത്താൻ ഇതുകൊണ്ട് സാധ്യമാവും – അദ്ദേഹം പറയുന്നു. കായികം, മാലിന്യ സംസ്‌കരണം, ശുചിത്വം, പൗരബോധം, ജെൻഡർ അവബോധം, ശാസ്ത്ര ബോധം, പോക്സോ നിയമങ്ങൾ, കൃഷി, സെക്കുലർ മുല്യങ്ങൾ എല്ലാം തന്നെ പുതിക്കിയ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു – അദ്ദേഹം കൂട്ടിചേർത്തു.