സംസ്ഥാനത്തെ ബി.എസ്.സി. നഴ്സിംഗ് പ്രവേശനം ഇനി എൻട്രൻസ് പരീക്ഷ വഴി
2024-25 അധ്യായന വർഷം മുതൽ ഇത് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു
![BSC Nursing kerala](https://expertedutech.com/wp-content/uploads/2024/03/WhatsApp-Image-2024-03-02-at-12.22.31-PM-1024x614.jpeg)
തിരുവനന്തപുരം: സംസ്ഥാനത്തെ ബി.എസ്.സി. നഴ്സിംഗ് പ്രവേശനം എൻട്രൻസ് പരീക്ഷ വഴിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2024-25 അധ്യായന വർഷം മുതൽ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഇത്പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാകണം നഴ്സിങ് പ്രവേശനം നിയന്ത്രിക്കാനെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ അധ്യയന വർഷം പ്രവേശനപരീക്ഷ നടത്താൻ തീരുമാനിച്ചെങ്കിലും മുൻവർഷത്തെ പ്രവേശനരീതി തുടരാമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരന്നു.