സാങ്കേതിക സർവകലാശാല: പരീക്ഷാകേന്ദ്ര മാറ്റം പറ്റില്ല

\തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാല ഈ വർഷം നടത്തുന്ന പരീക്ഷകൾക്കു പരീക്ഷാ കേന്ദ്ര മാറ്റം അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചെങ്കിലും നടപ്പാക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് മാറ്റം നൽകേണ്ടെന്നു തീരുമാനിച്ചത്.
സെമസ്റ്റർ പരീക്ഷയിൽ ജയിച്ചാലും ഇന്റേണൽ മാർക്ക് കുറവായതിനാൽ പരീക്ഷകളിൽ പരാജയപ്പെടുന്ന വിദ്യാർഥികളെ ലോ പാസ് ഗ്രേഡ് നൽകി ജയിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചിരുന്നു. ഇതു നടപ്പാക്കുന്നതു സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ തീരുമാനിക്കും.
കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള പുനർമൂല്യനിർണയ റീഫണ്ട് ഈ സാമ്പത്തിക വർഷം പൂർത്തിയാകും. വിദ്യാർഥികളുടെ അക്കൗണ്ടിൽ തുക എത്തും. എല്ലാമാസവും നടത്തുന്ന അദാലത്ത് വ്യാഴാഴ്ച നടന്നു. അഞ്ഞൂറിലേറെ പരാതികളാണ് ഇത്തവണ പരിഗണിച്ചത്.