+91 77366 76663  +91 77366 76664    info@expertedutech.com

10 രൂപ പിരിവ് ആരംഭിച്ചത് അബ്‌ദുറബ്ബിൻ്റെ കാലത്ത്, കുട്ടികളെ പഠിക്കാൻ അനുവദിക്കണം- വി. ശിവൻകുട്ടി

Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
  • User AvatarBlis Branding Solutions
  • 23 Jan, 2024
  • 0 Comments
  • 0 Secs Read

10 രൂപ പിരിവ് ആരംഭിച്ചത് അബ്‌ദുറബ്ബിൻ്റെ കാലത്ത്, കുട്ടികളെ പഠിക്കാൻ അനുവദിക്കണം- വി. ശിവൻകുട്ടി

Education news

തിരുവനന്തപുരം: എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പറുകൾക്ക് ഫീസ് പിരിവ് നടത്തുന്നുവെന്ന പ്രചാരണങ്ങളിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുമായി ബന്ധപ്പെട്ട് അനേക വർഷങ്ങളായുള്ള നടപടിക്രമം ഈ വർഷവും തുടർന്നുവെന്നതല്ലാതെ പരിക്ഷാർഥികളിൽ നിന്ന് ഫീസ് ശേഖരിയ്ക്കുന്നതിന് പുതിയ തീരുമാനമെടുത്ത് നടപ്പിലാക്കിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന നാല് ലക്ഷത്തിലധികം കുട്ടികളിൽ നിന്ന് നാൽപത് ലക്ഷത്തോളം രൂപയാണ് ഫീസിനത്തിൽ സ്വീകരിക്കുന്നത്. സർക്കുലറിനെതിരെ കെ.എസ്.യു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.2013-ലെ സർക്കുലർ ഇറങ്ങിയ സമയത്ത് കെ.എസ്.യു സമരം ചെയ്തോ? ഇതാണ് രാഷ്ട്രീയക്കളി, കെ എസ് യുക്കാരോട് ഒന്നേ പറയാനുള്ളൂ. പരീക്ഷ അടുക്കുകയാണ്. കുട്ടികളെ പഠിക്കാൻ അനുവദിക്കണം, മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

മുൻ വിദ്യാഭ്യാസ മന്ത്രി അബ്‌ദുറബ്ബിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിനെയും ശിവൻകുട്ടി വിമർശിച്ചു. 2013-ലെ മോഡൽ പരീക്ഷയുടെ സർക്കുലർ പരിശോധിച്ചാൽ അതിൽ ചോദ്യപേപ്പർ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ചെലവുകൾക്കായി ഓരോ പരീക്ഷാർഥിയിൽ നിന്നും പത്ത് രൂപാവീതം ഫീസ് ബന്ധപ്പെട്ട ഹെഡ്മ്‌മാസ്റ്റർ മുഖാന്തിരം ശേഖരി‌ക്കേണ്ടതാണെന്ന നിർദ്ദേശമുണ്ട്. അന്ന് യൂ.ഡി.എഫ് ആണ് ഭരിച്ചിരുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും അബ്ദു‌റബ്ബ് വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. സ്വന്തം വകുപ്പിൽ എന്താണ് നടക്കുന്നതെന്ന ബോധംപോലും ഇല്ലാത്ത ആളായിരുന്നു അക്കാലത്തെ വിദ്യാഭ്യാസ മന്ത്രിയെന്ന് മനസിലാക്കാൻ ഇതിലും വലിയ ഉദാഹരണം വേണോ? മന്ത്രി ചോദിച്ചു.പരീക്ഷകൾ കൃത്യസമയത്ത് പ്രഖ്യാപിച്ച് കൃത്യസമയത്ത് നടത്തി കൃത്യസമയത്ത് ഫലപ്രഖ്യാപനം നടത്തുന്ന വകുപ്പാണ് ഇപ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പ്, പാഠപുസ്‌തകങ്ങളും യൂണിഫോമും സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ വിതരണം ചെയ്‌തു. അബ്‌ദുറബ്ബിൻ്റെ കാലത്തുള്ളത് പോലെ ടെക്സ്റ്റ് ബുക്കുകൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ട ഗതികേട് ഇപ്പോഴത്തെ കുട്ടികൾക്കില്ല. ഓണം നേരത്തെ വന്നാലും നേരം വൈകി വന്നാലും കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സാമഗ്രികൾ കൃത്യസമയത്തിന് തന്നെ ലഭിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.നിരവധി വർഷങ്ങളായി മോഡൽ ചോദ്യപേപ്പറുകൾ സംസ്ഥാനത്തെ വിവിധ സർക്കാർ പ്രസ്സുകളിൽ പ്രിൻ്റ് ചെയ്‌ത് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ മുഖേന സ്കൂളുകൾക്ക് വിതരണം ചെയ്യുന്ന രീതിയാണ് തുടർന്നു വരുന്നത്. ചോദ്യപേപ്പറിന്റെ പ്രിന്റിംഗ്, വിതരണം എന്നിവയുടെ ചെലവുകൾക്കായി എസ്.സി./ എസ്.ടി./ഒ.ഇ.സി. വിഭാഗങ്ങൾ, അനാഥരായ കുട്ടികൾ എന്നിവരൊഴികെ ഫീസ് ഇളവിന് അർഹത ഇല്ലാത്ത പരീക്ഷാർഥികളിൽ നിന്നും പത്ത് രൂപ വീതം ബന്ധപ്പെട്ട ഹെഡ്‌മാസ്റ്റർ മുഖാന്തിരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശേഖരിയ്ക്കുന്നുണ്ട്.

ചോദ്യപേപ്പർ വിതരണത്തിന് ചെലവാകുന്ന തുക കഴിച്ച് ബാക്കിയുള്ള തുക പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയത്തിൽ ക്യൂ.ഐ.പി. വിഭാഗം വിദ്യാഭ്യാസ ഉപഡയറക്ട‌ർക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഡി.ഡി ആയി കൈമാറുന്ന നടപടിയാണ് കാലങ്ങളായി തുടർന്നു വരുന്നത്. മുൻവർഷങ്ങളിൽ എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സർക്കുലറുകൾ ഇക്കാര്യം വ്യക്തമാക്കുന്നവയാണെന്നും അതൊക്കെ എല്ലാവർക്കും പരിശോധിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

X
  Chat With Us