+91 77366 76663  +91 77366 76664    info@expertedutech.com

വെറും സോഫ്റ്റ് കോപ്പിയല്ല: ഡിജിറ്റൽ പാഠപുസ്തകങ്ങൾക്ക് ഓഡിയോ–വിഡിയോ ഉള്ളടക്കവും”വിദ്യാർഥികളിലേക്കെത്തുക 2025–26 അധ്യയനവർഷം മുതൽ”

Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
  • User AvatarBlis Branding Solutions
  • 19 Jan, 2024
  • 0 Comments
  • 1 Sec Read

വെറും സോഫ്റ്റ് കോപ്പിയല്ല: ഡിജിറ്റൽ പാഠപുസ്തകങ്ങൾക്ക് ഓഡിയോ–വിഡിയോ ഉള്ളടക്കവും”വിദ്യാർഥികളിലേക്കെത്തുക 2025–26 അധ്യയനവർഷം മുതൽ”

Digital book with Audio for students

തിരുവനന്തപുരം: സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പുതിയ പാഠപുസ്‌തകങ്ങളുടെ ഡിജിറ്റൽ പകർപ്പ് കൂടി പുറത്തിറക്കാൻ തീരുമാനിച്ചെങ്കിലും അവ പാഠപുസ്‌തക പേജുകളുടെ വെറും ‘സോഫ്റ്റ് കോപ്പി’ ആയിരിക്കില്ല. പാഠഭാഗങ്ങളുടെ സ്വയംപഠനത്തിനും വിലയിരുത്തലിനും വിദ്യാർഥികളെ സഹായിക്കുന്ന ഓൺലൈൻ സംവിധാനമാണത്. ഇതിനായി പ്രത്യേക ഓൺലൈൻ പ്ലാറ്റ്‌ഫോമും ഓഡിയോ- വിഡിയോ ഉള്ളടക്കങ്ങളും സജ്‌ജമാക്കേണ്ടതിനാൽ 2025-26 അധ്യയന വർഷം മുതലാകും ഡിജിറ്റൽ പതിപ്പ് ലഭ്യമാകുക. സ്വയംപഠനത്തിന് സഹായിക്കുന്ന ദൃശ്യ-ശ്രവ്യ ഉള്ളടക്കവും സ്വയംവിലയിരുത്തലിനു ക്വിസ് പോലുള്ളവയും ഉൾപ്പെടുത്തും.രക്ഷിതാക്കൾക്കുള്ള മാർഗനിർദേശക പുസ്‌തകവും കുട്ടികൾക്കുള്ള പാഠപുസ്‌തകങ്ങൾക്കൊപ്പം അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ ലഭ്യമാക്കും. എൽപി, യുപി, ഹൈസ്കൂൾ എന്നീ 3 വിഭാഗങ്ങളിലുള്ള രക്ഷിതാക്കൾക്കായി 3 കൈപ്പുസ്‌തകങ്ങളാണ് എസ്‌സിഇആർടി തയാറാക്കിയിരിക്കുന്നത്.കുട്ടികളോടുള്ള സമീപനം എങ്ങനെയാകണമെന്നും അവരുടെ ശാരീരിക-മാനസിക ആരോഗ്യത്തിനും വൈകാരിക വളർച്ചയ്ക്കും എങ്ങനെ സഹായിക്കണമെന്നുമാണ് ഉള്ളടക്കം. മനഃശാസ്ത്രജ്‌ഞർ, ഡയറ്റീഷ്യൻ, വിദഗ്‌ധ ഡോക്‌ടർമാർ തുടങ്ങിയവരുടെ നിർദേശം അനുസരിച്ചാണ് ഉള്ളടക്കം തയാറാക്കിയത്. അധ്യാപകർക്കുള്ള പുസ്ത‌കങ്ങൾ വേനലവധിക്കാലത്തെ പരിശീലന സെഷനുകളിൽ തന്നെ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

X
  Chat With Us