‘നീറ്റ്’ എസ്എസ്: കട്ട് ഓഫ് 20% ആയേക്കും

നീറ്റ് സൂപ്പർ സ്പെഷ്യൽറ്റി (നീറ്റ് എസ് എസ്) പ്രവേശനത്തിനുള്ള കട്ട് ഓഫ് ശതമാനത്തിൽ കുറവു വരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ദേശീയ പരീക്ഷാ ബോർഡിനു (എൻബിഇ) നിർദേശം നൽകി. നിലവിലുള്ള 50 % കട്ട് ഓഫ് 20 ആയി കുറയ്ക്കാനാണു നിർദേശം.
ദേശീയ മെഡിക്കൽ കമ്മിഷനുമായി (എൻഎംസി) കൂടിയാലോചന നടത്തിയ ശേഷമാണു ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഡിഎം, എംസിഎച്ച് തുടങ്ങി വിവിധ സൂപ്പർ സ്പെഷ്യൽറ്റി കോഴ്സുകളിലേക്കുള്ള നീറ്റ് എസ്എസ് സെപ്റ്റംബറിലാണു നടന്നത്. ആദ്യ 2 റൗണ്ട് കൗൺസലിങ് പൂർത്തിയായിട്ടും ആയിരത്തിലേറെ സീറ്റ് ഒഴിവുള്ള സാഹചര്യത്തിലാണു കട്ട് ഓഫിൽ കുറവു വരുത്താനുള്ള ശുപാർശ