+91 77366 76663  +91 77366 76664    info@expertedutech.com

SSLC ഫലത്തോടൊപ്പം മാർക്കും; നിർദേശം പരിഗണിക്കാതെ സർക്കാർ

Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
  • User AvatarBlis Branding Solutions
  • 15 Jan, 2024
  • 0 Comments
  • 0 Secs Read

SSLC ഫലത്തോടൊപ്പം മാർക്കും; നിർദേശം പരിഗണിക്കാതെ സർക്കാർ

എസ്.എസ്.എൽ.സി. പരീക്ഷാഫലത്തോടൊപ്പം മാർക്കും പ്രസിദ്ധീകരിക്കണമെന്ന നിർദേശം പരിഗണിക്കാതെ സർക്കാർ. 10 ശതമാനം മാർക്കിന്റെ പരിധിയിലുള്ള വിദ്യാർഥികളെ ഒരേ ഗ്രേഡിലാക്കുന്നതിലെ അനീതി അവസാനിപ്പിക്കണമെന്നാണ് ആവശ്യം. 585 മുതൽ 650 മാർക്കുവരെ ലഭിച്ച കുട്ടികളെല്ലാം എപ്ലസ് എന്ന ഒരേ ഗ്രേഡിലാണ്. എപ്ലസ് നേടുന്നവരുടെ നിലവാരക്കുറവിനെപ്പറ്റി പൊതുവിദ്യാഭ്യാസ ഡയറക്‌ടർതന്നെ പരാതിപ്പെടുന്ന സാഹചര്യത്തിൽ, മാർക്കിന് വിലകൊടുക്കാതെ ഗ്രേഡിൻ്റെ പേരിൽ സകലരെയും ഒറ്റക്കെട്ടിലാക്കുന്ന സമീപനം വീണ്ടും ചർച്ചയാവുകയാണ്.

ഫലത്തോടൊപ്പം മാർക്കും പ്രസിദ്ധീകരിക്കണമെന്ന ആവശ്യം കഴിഞ്ഞ അധ്യയനവർഷം ഹൈക്കോടതിക്കുമുന്നിലെത്തിയിരുന്നു. ഫലം പ്രസിദ്ധീകരിക്കുന്നതിനു തൊട്ടുമുമ്പ് ഇത്തരമൊരാവശ്യം ഉന്നയിച്ചാൽ, ഫലം വൈകുമെന്നാണ് അന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. അത് കോടതി അംഗീകരിച്ചെങ്കിലും മാർക്കുകൂടി രേഖപ്പെടുത്തണമെന്ന ആവശ്യം കഴിയുന്നത്ര വേഗത്തിൽ പരിഗണിക്കണമെന്നു നിർദേശിച്ചിരുന്നു. വർഷങ്ങളായി വിദ്യാർഥികളും രക്ഷിതാക്കളും ഉന്നയിക്കുന്നതാണ് ആവശ്യം. എന്നാൽ, അത് അംഗീകരിക്കാൻ സർക്കാർ നടപടിയൊന്നുമെടുത്തിട്ടില്ല.

90 മുതൽ 100 ശതമാനം മാർക്കുവരെ എപ്ലസ് ഗ്രേഡ്, 80 മുതൽ 89 ശതമാനംവരെ എ ഗ്രേഡ് എന്നിങ്ങനെ ഗ്രേഡുകൾമാത്രം രേഖപ്പെടുത്തുന്നതുമൂലം കുട്ടികളുടെ പഠനനിലവാരത്തില അന്തരം മാർക്ക് ലിസ്റ്റിൽ പ്രതിഫലിക്കാതെ പോകുന്നുവെന്നതാണ് പ്രശ്‌നം. ഹയർ സെക്കൻഡറി പ്രവേശനസമയത്ത് ഇത് വലിയ അനീതിക്കിടയാക്കുന്നുവെന്ന് എല്ലാവർഷവും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ടെങ്കിലും പരിഹാരമുണ്ടാകുന്നില്ല.

ഹയർ സെക്കൻഡറി മാർക്ക് ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്തുന്നുണ്ട്. മാർക്ക് രേഖപ്പെടുത്താത്തതിനാൽ, കുട്ടികളുടെ പേരിൻ്റെ ആദ്യാക്ഷരക്രമത്തിൽ പ്രവേശനത്തിനുള്ള റാങ്ക് തീരുമാനിക്കേണ്ട അപഹാസ്യമായ സ്ഥിതിയാണുള്ളത്.

ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിൽ ഗ്രേഡിനൊപ്പം മാർക്കും രേഖപ്പെടുത്തിയിരിക്കുന്നതുമൂലം ബിരുദപ്രവേശനത്തിനും മറ്റും പഠനമികവിന് അർഹമായ പരിഗണന ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

X
  Chat With Us